Top

മാത്തനല്ല, ഇത്തവണ നാരദന്‍; വിജയമാവര്‍ത്തിക്കാന്‍ വീണ്ടും ആഷിഖ് അബുവും ടൊവിനോയും

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ പുറത്തുവിട്ടു

MediaOne Logo

Web Desk

Web Desk

  • Updated:

    2020-10-24 14:31:11.0

Published:

24 Oct 2020 2:31 PM GMT

മാത്തനല്ല, ഇത്തവണ നാരദന്‍; വിജയമാവര്‍ത്തിക്കാന്‍ വീണ്ടും ആഷിഖ് അബുവും ടൊവിനോയും
X

മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു.നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ പുറത്തുവിട്ടു.

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശേഖര്‍ മേനോനാണ് സംഗീതം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യും.

2017ല്‍ പുറത്തിറങ്ങിയ മായാനദിയിലൂടെയാണ് ടൊവിനോയും ആഷിഖും ആദ്യമായി ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിലും വിജയമായിരുന്നു. പിന്നീട് നിപയെ അടിസ്ഥാനമാക്കി എടുത്ത വൈറസിലും ടൊവിനോ അഭിനയിച്ചിരുന്നു.

#നാരദൻ #Naaradhan

Posted by Tovino Thomas on Saturday, October 24, 2020
TAGS :
Next Story