LiveTV

Live

Entertainment

'മിസ് ഇന്ത്യ' നെറ്റ്ഫ്ലിക്സ് റിലീസിന്; ട്രെയിലര്‍ പുറത്ത്

കീർത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന തെലുങ്കുചിത്രം 'മിസ് ഇന്ത്യ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

'മിസ് ഇന്ത്യ' നെറ്റ്ഫ്ലിക്സ് റിലീസിന്; ട്രെയിലര്‍ പുറത്ത്

കീർത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന തെലുങ്കുചിത്രം 'മിസ് ഇന്ത്യ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സംരംഭക എന്ന നിലയില്‍ ജീവിതവിജയം നേടാന്‍ ശ്രമിക്കുന്ന കഥാപാത്രമായാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ വേഷമിടുന്നത്. നരേന്ദ്ര നാഥ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നേരത്തെ കീര്‍ത്തി സുരേഷിന്‍റെ തന്നെ 'പെന്‍ഗ്വിന്‍' എന്ന തമിഴ് ചിത്രവും ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തത്.

നവംബർ 4-ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇന്ത്യൻ തേയിലയെ വിദേശികൾക്ക് പരിചയപ്പെടുത്തുന്ന സംരംഭകയായാണ് ചിത്രത്തിൽ കീർത്തി സുരേഷ് വേഷമിടുന്നത്. ബിസിനസ് രംഗത്ത് കാല്‍വെക്കുന്നതിന്ശേഷം നേരിടേണ്ടി വരുന്ന പശ്ചാത്തലങ്ങളാണ് സിനിമ പറയുന്നത് പറയുന്നത്. കീർത്തി സുരേഷിന് പുറമേ ജഗപതി ബാബു, നരേഷ്, നവീൻ ചന്ദ്ര, നദിയ മൊയ്തു, കമൽ കാമരാജു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.