LiveTV

Live

Entertainment

‘ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ മോഹൻലാലുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ..’- നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്‍റണി

ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്

‘ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ മോഹൻലാലുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ..’- നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്‍റണി

ആക്ഷന്‍ ഹീറോ എന്ന് പറഞ്ഞാല്‍ മലയാളിക്ക് ബാബു ആന്‍റണിയാണ്. വില്ലനായും നായകനായും തിളങ്ങിയ താരം. മിക്ക സിനിമകളിലും ബാബു ആന്‍റണി ആരുടെ കൂടെയാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടായിരുന്നു. നായകന്‍റെ കൂടെയാണെന്ന് അറിഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ക്ക് പകുതി സമാധാനമാകുമായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചേർന്ന് ക്‌ളൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയിൽ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആന്‍റണി.

ബാബു ആന്‍റണിയുടെ കുറിപ്പ്

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദി’- ബാബു ആന്റണി കുറിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ താന്‍ അഭിനയിച്ച പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ബാബു ആന്‍റണി പങ്കുവയ്ക്കാറുണ്ട്. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തിലുള്ള പവര്‍സ്റ്റാറാണ് ബാബുവിന്‍റെ പുതിയ ചിത്രം.