LiveTV

Live

Entertainment

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്; നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

നടി ആദ്യമായി നിർമിക്കുന്ന സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്; നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

നടിയായും ഗായികയായും തിളങ്ങുന്ന നായികയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ നിർമാതാവിന്റെ കുപ്പായമണിയുകയാണ് മംമ്ത. നടി ആദ്യമായി നിർമിക്കുന്ന സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

‘എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ..’ മംമ്ത കുറിച്ചു.

അതേസമയം, 2020 ലെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു മംമ്ത മോഹന്‍ ദാസ്. ചിത്രത്തിന്റെ പൂജാവേളയിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ചെമ്പന്‍ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.