LiveTV

Live

Entertainment

നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു . ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

അച്ഛന്‍ ആര്‍ കൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും മനസില്‍ തട്ടുന്നതാണ് ‘ഇനി എപ്പോഴാണ് അപ്പാ എനിക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. ഒരുപാട് മിസ്സ് ചെയ്യുന്നു. അപ്പാ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്ന കുറിപ്പിനൊപ്പാണ് അച്ഛനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത തമിഴ്,തെലുങ്ക് സംവിധായകന്‍ സുരേഷ് കൃഷ്ണ മകനാണ്.

വൃക്ക രോഗത്തെ തുടര്‍ന്നാണ് ആര്‍ കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതസംസ്‌കാര ചടങ്ങുകള്‍.