LiveTV

Live

Entertainment

നയന്‍താര വീണ്ടും മലയാളത്തില്‍; 'നിഴലി'ല്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍‌‍‍

അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

നയന്‍താര വീണ്ടും മലയാളത്തില്‍; 'നിഴലി'ല്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍‌‍‍

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക്. നിഴല്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പമാണ് നയന്‍താര അഭിനയിക്കുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്‍രേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ത്രില്ലറാണ് നിഴല്‍.

.........”NIZHAL”........ Happy to announce and unveil the title poster of my next with a bunch of talents along with the ravishing Nayanthara!!

Posted by Kunchacko Boban on Saturday, October 17, 2020