LiveTV

Live

Entertainment

കോടതി നടപടികളില്‍ ആശങ്കയെന്ന് ഡബ്ല്യു.സി.സി

കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രോസിക്യൂഷന്‍ തന്നെ പറഞ്ഞത് ഞെട്ടലുണ്ടാക്കി

കോടതി നടപടികളില്‍ ആശങ്കയെന്ന് ഡബ്ല്യു.സി.സി

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി നടപടികളില്‍ WCCക്ക് ആശങ്ക. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രോസിക്യൂഷന്‍ തന്നെ പറഞ്ഞത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ഫേസ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൂന്ന് വര്‍ഷമായി നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനിശ്ചിതത്വത്തിലാക്കിയത് ദുരന്തമാണെന്ന് WCC എഫ്.ബി പേജില്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും ഇടപെടണമെന്നും ആവശ്യം.

ഫേസ്ബുക്ക് കുറിപ്പ്:

'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!

'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി...

Posted by Women in Cinema Collective on Friday, October 16, 2020