LiveTV

Live

Entertainment

ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്

പ്രിയ ഗായകന് എത്രയും പെട്ടെന്ന് സുഖമായി തിരിച്ചുവരാന്‍ ആരാധകര്‍ ആശംസിച്ചു

 ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്

പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്(62) കോവിഡ് 19 സ്ഥിരീകരിച്ചു. ഗായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന ടീം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. '' നിര്‍ഭാഗ്യവശാല്‍ സാനുവിന് കോവിഡ് പോസ്റ്റീവാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

പ്രിയ ഗായകന് എത്രയും പെട്ടെന്ന് സുഖമായി തിരിച്ചുവരാന്‍ ആരാധകര്‍ ആശംസിച്ചു. ''ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ... എന്റെ പ്രിയപ്പെട്ട ഗായകൻ ..രോഗം ഭേദമായിട്ട് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്ന് ഒരു ആരാധകന്‍ കുറിച്ചു. കുടുംബത്തെ കാണാന്‍ ഈയാഴ്ച ലോസ് ആഞ്ചല്‍സിലേക്ക് പോകാനിരിക്കുകയായിരുന്നു സാനു.

90കളിലെ വളരെ തിരക്കുള്ള ഗായകനായിരുന്നു കുമാര്‍ സാനു. ആഷിഖി, 1942 എ ലവ് സ്റ്റോറി, പര്‍ദേസ് എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരു തലമുറ തന്നെ ഏറ്റെടുത്ത പാട്ടുകളായിരുന്നു.

Unfortunately Sanuda has tested Corona positive, please pray for his good health. Thank you🙏 Team KS

Posted by Singer Kumar Sanu on Thursday, October 15, 2020