മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ സകരിയ; ഹലാല്‍ ലവ് സ്റ്റോറി നാളെ റിലീസ്
സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകന്. അണിയറയില്‍ വലിയ താരനിരയോടെ വരുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചില്ലെന്നും കോവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂവെന്നും സംവിധായകന് സകരിയ പറഞ്ഞു. സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ये à¤à¥€ पà¥�ें- 'സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ'; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
സകരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറി ഇന്ന് രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ് സിനിമ.
ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.
Adjust Story Font
16