LiveTV

Live

Entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഐ.എഫ്.എഫ്.കെക്ക് എതിരായ പരാതികൾ ശരിവെക്കുന്നത്; മൈക്ക്

കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയിൽ തിരസ്കരിക്കപ്പെട്ട വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ള സ്വതന്ത്ര സിനിമകൾക്ക് പുസ്കാരങ്ങൾ ലഭിക്കുമ്പോൾ ഉന്നയിച്ച പരാതികൾ ഒരിക്കൽകൂടി ശരിവയ്ക്കപ്പെടുകയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഐ.എഫ്.എഫ്.കെക്ക് എതിരായ  പരാതികൾ ശരിവെക്കുന്നത്; മൈക്ക്

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഐ.എഫ്.എഫ്.കെക്കെതിരെ ഉന്നയിച്ച പരാതികൾ ശരിവെയ്ക്കുന്നതെന്ന് മൂവ്മെന്‍റ് ഫോർ ഇൻഡിപെൻഡന്‍റ് സിനിമ (മൈക്ക്). ഈ വര്‍ഷത്തെ പുരസ്കാരം മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന നൽകിയെന്നും മൈക്ക് കൂട്ടിചേര്‍ത്തു. മലയാളത്തിലെ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മൈക്ക്. ഐ.എഫ്.എഫ്.ഐ, ​​ഐ.എഫ്.എഫ്.കെ പോലെയുള്ള ചലച്ചിത്ര മേളകൾ സ്വതന്ത്ര സിനിമകളെ പൂർണ്ണമായും അവഗണിക്കുകയും കച്ചവട സിനിമകൾക്ക് പ്രദർശനത്തിന് അവസരമൊരുക്കുന്ന ഒരിടമായി ചലച്ചിത്രോത്സവങ്ങളെ മാറ്റിത്തീർക്കുകയും ചെയ്യുന്ന കാലത്ത് ഇത്തവണത്തെ സംസ്ഥാന അവാർഡ് ഏറെ ആശ്വാസം നൽകുന്ന ഒന്നാണെന്നും മൈക്ക് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയിൽ തിരസ്കരിക്കപ്പെട്ട വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ള സ്വതന്ത്ര സിനിമകൾക്ക് സംസ്ഥാന പുസ്കാരങ്ങൾ ലഭിക്കുമ്പോൾ ഐ.എഫ്.എഫ്.കെക്കെതിരെ മൈക്ക് ഉന്നയിച്ച പരാതികൾ ഒരിക്കൽകൂടി ശരിവയ്ക്കപ്പെടുകയാണ്. സ്വതന്ത്ര സിനിമകൾക്ക് ലഭിച്ച ഈ പുരസ്കാര മികവിനെ മുൻനിർത്തി, കച്ചവട സിനിമകൾക്കായി നിലയുറപ്പിച്ചിരിക്കുന്ന കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികൾ തങ്ങളുടെ നിലപാടുകൾ തിരുത്തണമെന്നും ​ഐ.എഫ്.എഫ്.കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും മൈക്ക് ആവശ്യപ്പെട്ടു. ഒരു മെഗാ ഇവന്‍റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ നായകർക്കും സിനിമക്കാർക്കും മാത്രം അവാർഡ് നൽകുക എന്ന രീതിയിൽ അധഃപതിച്ചു കഴിഞ്ഞ അവാർഡ് ദാനങ്ങൾ ഗൌരവകരമായ ഒരു പ്രക്രിയയായി മാറട്ടെ എന്നും മൈക്ക് ആശംസിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും മൂവ്മെന്‍റ് ഓഫ് ഇൻഡി‌പെൻഡന്‍റ് സിനിമ പ്രസിഡന്‍റ് സന്തോഷ് ബാബുസേനൻ, സെക്രട്ടറി കെ.പി. ‌ശ്രീകൃഷ്ണൻ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.