LiveTV

Live

Entertainment

"എന്താണ് ബോസന്റാല്‍..." കോവിഡ് പ്രതിരോധത്തില്‍ വേറിട്ട മ്യൂസിക് വീഡിയോ

മാസ്ക് ഉപയോഗത്തിലെ തെറ്റായ രീതികളെയും കോവിഡ് പ്രതിരോധത്തിലെ ശ്രദ്ധക്കുറവിനെയും പരിഹസിക്കുന്ന വിധത്തിലാണ് വീഡിയോ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

"എന്താണ് ബോസന്റാല്‍..." കോവിഡ് പ്രതിരോധത്തില്‍ വേറിട്ട മ്യൂസിക് വീഡിയോ

കോവിഡ് വ്യാപനം ശക്തമാകുമ്പോഴും മുന്‍കരുതലില്‍ വീഴ്ച കാണിക്കുന്നവരുടെ എണ്ണമേറി വരിയാണ്. അലസതയും അശ്രദ്ധയും വലിയ വിപത്ത് വരുത്തിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, തുടക്കത്തില്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ പലരിലും കാണുന്നില്ല. ഈ സാഹചര്യത്തില്‍ വേറിട്ടൊരു സംഗീത-ദൃശ്യാവിഷ്കാരവുമായി ബോധവല്‍ക്കരണം നടത്തുകയാണ് മലപ്പുറത്തെ ഒരുപറ്റം ചെറുപ്പക്കാർ. "എന്താണ് ബോസ്സന്റാല്‍" എന്നു തുടങ്ങുന്ന ഗാനം മാസ്ക് ഉപയോഗത്തിലെ തെറ്റായ രീതികളെയും കോവിഡ് പ്രതിരോധത്തിലെ ശ്രദ്ധക്കുറവിനെയും പരിഹസിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റും വ്ളോഗറുമായ ജുനൈസ് പാണാളി വരികളെഴുതി അഭിനയിച്ച മ്യൂസിക് വീഡിയോയിലെ വരികള്‍ തനി മലപ്പുറം ഭാഷയിലുള്ളതാണ്. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് വീഡിയോ ചിത്രീകരിച്ചത്. റിഫാദ് കല്ലായ് സംഗീതവും ഉസ്മാന്‍ ഉമര്‍ സംവിധാനവും നിര്‍വഹിച്ച വീഡിയോയുടെ ക്യാമറയും എഡിറ്റിംഗും സലീം പുളിക്കലാണ് ചെയ്തിരിക്കുന്നത്.