LiveTV

Live

Entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് സൂപ്പര്‍ താരങ്ങള്‍

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് സൂപ്പര്‍ താരങ്ങള്‍

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മമ്മൂട്ടി കുറിച്ചപ്പോള്‍ പുരസ്കാര ജേതാക്കള്‍ക്ക് ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തിലെ മികച്ച ചിത്രമായി റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമായത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സുരാജ് മികച്ച നടൻ, കനി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
Also Read

സുരാജ് മികച്ച നടൻ, കനി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ

Posted by Mammootty on Tuesday, October 13, 2020

മോഹന്‍ലാലിന്‍റെ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, മമ്മൂട്ടിയുടെ എം.പത്മകുമാര്‍ ചിത്രം മാമാങ്കം എന്നിവ മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും പ്രധാന പുരസ്കാരങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാലിന്‍റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയും മമ്മൂട്ടിയുടെ ഉണ്ടയും (ഖാലിദ് റഹ്മാന്‍) പതിനെട്ടാം പടിയും (ശങ്കര്‍ രാമകൃഷ്ണന്‍) മത്സര ചിത്രങ്ങളുടെ പട്ടികയിലായിരുന്നു ഉണ്ടായിരുന്നത്.

Hearty congratulations to Suraj Venjaramoodu, Kani Kusruti, Lijo Jose Pellissery and all the winners of Kerala State Film Awards. Wishing you all many more accolades going forward.

Posted by Mohanlal on Tuesday, October 13, 2020

അതെ സമയം മമ്മൂട്ടിയുടെ ഉണ്ടയിലെയും ഇഷ്ഖിലെയും ശബ്ദരൂപകല്‍പ്പനക്ക് വിഷ്ണു, ശ്രീശങ്കര്‍ എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചു. മോഹന്‍ലാല്‍ നായകനായ മലയാളത്തിലെ ഏറ്റവും വലിയ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിന് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. നൃത്ത സംവിധാനത്തിന് ബൃന്ദ, പ്രസന്ന സുജിത്, പ്രത്യേക ജൂറി അവാര്‍ഡ്-സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (വിഷ്വല്‍ ഇഫക്ട്‌സ്), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - വിനീത് രാധാകൃഷ്ണന്‍ (ബോബി- ലൂസിഫര്‍, മരക്കാര്‍, അര്‍ജുന്‍ ) എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍.