LiveTV

Live

Entertainment

അവസാന റൗണ്ടിൽ 23 സിനിമകൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം

മൂത്തോന്‍ ഒരുക്കിയ ഗീതുമോഹന്‍ദാസ്, മധു സി നാരായണന്‍, സജിന്‍ ബാബു തുടങ്ങിയവരാണ് മികച്ച സംവിധായക പട്ടത്തിനായുള്ള പോരാട്ടത്തില്‍

അവസാന റൗണ്ടിൽ 23 സിനിമകൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 119 സിനിമകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും വാശിയേറിയ മത്സരത്തില്‍ ഏതൊക്കെ സിനിമകള്‍ക്ക് അംഗീകാരം ലഭിക്കുമെന്ന ആകാംക്ഷയിലാണ് ആസ്വാദകര്‍. 23 സിനിമകളാണ് അവസാന റൌണ്ടിലെത്തിയിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിനായി സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും മോഹന്‍ലാലും തമ്മിലാണ് മത്സരം. നിവിന്‍പോളിയും സൌബിന്‍ ഷാഹിറും അവസാന റൌണ്ടിലുണ്ട്. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ അന്ന ബെന്നും കനി കുസൃതിയുമാണ് മുന്നില്‍. പ്രതി പൂവന്‍കോഴിയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഉയരെയും വൈറസുമായി പാര്‍വതിയും മാറ്റുരക്കുന്നുണ്ട്.

കുമ്പളങ്ങി നൈറ്റ്സ്, ജെല്ലിക്കെട്ട്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നിവ തമ്മിലാണ് മത്സരം. കുമ്പളങ്ങി നൈറ്റ്സിനാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചന. മൂത്തോന്‍ ഒരുക്കിയ ഗീതുമോഹന്‍ദാസ്, മധു സി നാരായണന്‍, സജിന്‍ ബാബു തുടങ്ങിയവരാണ് മികച്ച സംവിധായക പട്ടത്തിനായുള്ള പോരാട്ടത്തില്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.