LiveTV

Live

Entertainment

ഇതിഹാസ സ്പിന്നറെ അതേപടി പകര്‍ത്തി സേതുപതി; ഇത് മുത്തയ്യ മുരളീധരന്‍ തന്നെയല്ലേ എന്ന് ആരാധകര്‍

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്

ഇതിഹാസ സ്പിന്നറെ അതേപടി പകര്‍ത്തി സേതുപതി; ഇത് മുത്തയ്യ മുരളീധരന്‍ തന്നെയല്ലേ എന്ന് ആരാധകര്‍

ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ അതേപടി പകര്‍ത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍താരം വിജയ് സേതുപതി. മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്ന ചിത്രത്തിന് വേണ്ടിയാണ് മക്കള്‍ സെല്‍വന്റെ മേക്കോവര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നാണ് റിലീസ് ചെയ്തത്. പോസ്റ്ററിലെ സേതുപതിയുടെ രൂപമാറ്റം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. വെള്ള ജഴ്സിയില്‍ മുരളിയുടെ സ്വതസിദ്ധമായ ചിരിയോടെ അടിമുടി മുത്തയ്യയായി മാറിയിരിക്കുകയാണ് സേതുപതി.

സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ് എന്നിവയിലൂടെയാണ് വിജയ് സേതുപതിയും മുത്തയ്യ മുരളീധരനും ചേര്‍ന്ന് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മൂവി ട്രെയ്ൻ മോഷൻ പിക്‌ചേഴ്‌സും ഡാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്.

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി പറഞ്ഞിരുന്നു. മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്നും സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്നെ സ്ര്കീനില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ സേതുപതിയാണെന്നായിരുന്നു മുത്തയ്യ പറഞ്ഞത്. അദ്ദേഹം വളരെ മികച്ച നടനാണ്. വിജയ് സേതുപതിയില്‍ താന്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മുരളി വ്യക്തമാക്കിയിരുന്നു.

ശ്രീലങ്ക, യുകെ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. 2021 ആദ്യം ചിത്രീകരണം ആരംഭിച്ച് വര്‍ഷാവസാനത്തോടെ ചിത്രം പ്രേക്ഷകരിലെക്കത്തിക്കാനാണ് ഉദ്ദേശ്യം. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദി,ബംഗാളി,സിംഹള ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

MURALIDARAN BIOPIC... Motion poster of #MuralidaranBiopic... Titled #800TheMovie... Stars #VijaySethupathi as cricketer...

Posted by Taran Adarsh on Tuesday, October 13, 2020