LiveTV

Live

Entertainment

കൊറോണ കാലത്ത് ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി ഹരിശ്രീ അശോകന്‍; രമണന്റെ ബുദ്ധി റോക്കറ്റാണല്ലോ എന്ന് ആരാധകര്‍

കോവിഡ് അനുനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്

കൊറോണ കാലത്ത് ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി ഹരിശ്രീ അശോകന്‍; രമണന്റെ ബുദ്ധി റോക്കറ്റാണല്ലോ എന്ന് ആരാധകര്‍

കോവിഡ് അനുനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്. കുറയുമെന്നൊരു ചെറിയ പ്രതീക്ഷ പോലും വേണ്ടെന്നാണ് ദിനംപ്രതിയുള്ള കണക്കുകള്‍ പറയുന്നത്. ലോക്ഡൌണ്‍ കാലത്ത് പോലും വീട്ടിലിരിക്കാന്‍ മടി കാണിച്ചവര്‍ അണ്‍ലോക്ക് കൂടി പ്രഖ്യാപിച്ചതോടെ റോഡില്‍ തിക്കിത്തിരക്കുകയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ ഒഴുകിനടക്കുന്നതു മൂലം ചില്ലറ കുഴപ്പങ്ങളൊന്നുമല്ല ഉണ്ടാകുന്നത്.

ഈ സമയത്ത് ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയ ഉപദേശിച്ചിരിക്കുകയാണ് ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍. തന്റെ ഫേസ്‌ബുക്കിലൂടെയാണ് ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി താരം എത്തിയത്. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്. അശോകന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ രമണന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

എന്തായാലും അശോകന്റെ കുറിപ്പിനെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്താടാ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തത്, രമണന്റെ ബുദ്ധി റോക്കറ്റാണല്ലോ.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.