LiveTV

Live

Entertainment

7,000 ഫോട്ടോകള്‍, പോസ്റ്ററുകള്‍; രണ്ട് പതിറ്റാണ്ടായി ഇയാള്‍ അമിതാഭ് ബച്ചന്റെ പിന്നാലെയാണ്

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദം

 7,000 ഫോട്ടോകള്‍, പോസ്റ്ററുകള്‍; രണ്ട് പതിറ്റാണ്ടായി ഇയാള്‍ അമിതാഭ് ബച്ചന്റെ പിന്നാലെയാണ്

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയുടെ 78ാം പിറന്നാള്‍ ആണിന്ന്. ബോളിവുഡിലെ ക്ഷോഭിക്കുന്ന യുവത്വത്തിന് പ്രായമായെങ്കിലും ആരാധകരുടെ മനസുകളില്‍ ഇന്നും അദ്ദേഹം ആ പഴയ ബച്ചനാണ്. ബച്ചനെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. കടുത്ത ആരാധകരുമുണ്ടാകും അക്കൂട്ടത്തില്‍. അത്തരത്തില്‍ ഒരു കടുത്ത ആരാധകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമുള്ള ദിവ്യേഷ് കുമാര്‍ എന്നയാള്‍ ആരാധന മൂത്ത് രണ്ട് പതിറ്റാണ്ടായി ബിഗ് ബിയുടെ പിറകെയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദം.

ബച്ചന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മുതല്‍ സിനിമകളുടെ പോസ്റ്റര്‍ വരെ കുമാറിന്റെ കയ്യിലുണ്ട്. ''1999 മുതലാണ് ഞാന്‍ അമിത് ജിയുടെ ചിത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ എവിടെ കണ്ടാലും അത് സ്വന്തമാക്കാറുണ്ട്. അങ്ങിനെ 7,000 ചിത്രങ്ങള്‍ എന്റെ പക്കലുണ്ട്'' ദിവ്യേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രിയതാരത്തിന് ആരാധകന്‍ ആശംസകളും നേര്‍ന്നു. അദ്ദേഹത്തിന്റെ 102 നോട്ടൌട്ട് എന്ന ചിത്രം പോലെ അമിത് ജിയും 102 വയസ് തികയ്ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും കുമാര്‍ പറഞ്ഞു. ഇതുവരെ 10 തവണ ബിഗ് ബിയെ കാണാനുള്ള അവസരം കുമാറിന് ലഭിച്ചിട്ടുണ്ട്.

ഞാൻ ആദ്യമായി അമിത് ജിയെ കണ്ടപ്പോൾ, അതുവരെ അദ്ദേഹം ചെയ്ത എല്ലാ സിനിമകളുടെയും പേരുകളുള്ള ഒരു ചിത്രം ഞാൻ അദ്ദേഹത്തിന് നൽകി. ചെറുമകൾക്കായി ഞാൻ ഒരു പ്രത്യേക കളിപ്പാട്ടവും നൽകി. ഇത് എങ്ങനെ നിർമ്മിച്ചുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇത് ട്രെയിലർ മാത്രമാണ്, സിനിമയുടെ ബാക്കി ഭാഗങ്ങൾ ഇനിയും വന്നിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ബച്ചന്റെ പാത പിന്തുടര്‍ന്ന് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ദിവ്യേഷും കുടുംബവും ഒപ്പുവച്ചിട്ടുണ്ട്.

 7,000 ഫോട്ടോകള്‍, പോസ്റ്ററുകള്‍; രണ്ട് പതിറ്റാണ്ടായി ഇയാള്‍ അമിതാഭ് ബച്ചന്റെ പിന്നാലെയാണ്