LiveTV

Live

Entertainment

തലൈവി തന്നെയല്ലേ ഇത്; ജയലളിതയായി വീണ്ടും അതിശയിപ്പിച്ച് കങ്കണ

ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയ സന്തോഷമാണ് കങ്കണ ചിത്രത്തിലൂടെ പങ്കുവച്ചത്

തലൈവി തന്നെയല്ലേ ഇത്; ജയലളിതയായി വീണ്ടും അതിശയിപ്പിച്ച് കങ്കണ

പുരട്ചി തലൈവിയായുള്ള കങ്കണ റണൌട്ടിന്റെ രൂപമാറ്റം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. ജയലളിതയുടെ ഒരു കാലത്തെ സ്റ്റൈലായ ആ വലിയ കറുത്ത പൊട്ടും ഹെയര്‍സ്റ്റൈലും അതേപടി പകര്‍ത്തിയുള്ള കങ്കണയുടെ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശരിക്കും തലൈവി തന്നെയോ എന്ന് അതിശയിപ്പിക്കുന്ന വിധമാണ് ക്യൂന്‍ താരത്തിന്റെ മേക്കോവര്‍.

ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയ സന്തോഷമാണ് കങ്കണ ചിത്രത്തിലൂടെ പങ്കുവച്ചത്. ലോക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വളരെ വേഗത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

ജയലളിത യൌവ്വന കാലത്തെ അവതരിപ്പിച്ച ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ജയ മായുടെ അനുഗ്രഹത്താൽ ഞങ്ങൾ വിപ്ലവ നേതാവായ ‘തലൈവി’യുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി. കൊറോണയ്ക്ക് ശേഷം പലതും വ്യത്യസ്തമാണ്’. അതോടൊപ്പം തന്നെ ടീമിനും നടി നന്ദി അറിയിക്കുന്നു..കങ്കണ ട്വിറ്ററില്‍ കുറിച്ചു.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.'ബാഹുബലി', 'മണികര്‍ണിക', 'ഭജരംഗി ഭായിജാന്‍' എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അരവിന്ദ സാമിയുടെ എം.ജി.ആര്‍ ലുക്കും ആരാധകരുടെ കയ്യടി നേടിയിരുന്നു.