LiveTV

Live

Entertainment

ലോക് ഡൗണിന് ശേഷമുള്ള ആദ്യ റിലീസ്; പി.എം നരേന്ദ്ര മോദി വീണ്ടും തിയേറ്ററുകളിലേക്ക്

ഒക്ടോബര്‍ 15ന് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തും

ലോക് ഡൗണിന് ശേഷമുള്ള ആദ്യ റിലീസ്; പി.എം നരേന്ദ്ര മോദി വീണ്ടും തിയേറ്ററുകളിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി.എം നരേന്ദ്രമോദി വീണ്ടും തിയേറ്ററുകളിലെത്തും. ലോക് ഡൗണിന് ശേഷമുള്ള ആദ്യ തിയേറ്റര്‍ റിലീസ് ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 15ന് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തും.

പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
Also Read

പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 മേയിലായിരുന്നു ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയിരുന്നത്. നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

IN CINEMAS NEXT WEEK... #PMNarendraModi - starring #VivekAnandOberoi in title role - will re-release in *cinemas* next week... OFFICIAL poster announcing the theatrical release...

Posted by Taran Adarsh on Friday, October 9, 2020