തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി; മഞ്ജുവിന്റെ പ്രതി പൂവന്‍കോഴി പറക്കുന്നു
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്

മഞ്ജു വാര്യര്‍ നായികയായ പ്രതി പൂവന്‍കോഴി മലയാളവും കടന്ന് പറക്കാനൊരുങ്ങുകയാണ്. ചിത്രം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. വിവിധ റീമേക്കുകളുടെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
2019 ഡിസംബര്‍ 20നാണ് പ്രതി പൂവന്‍കോഴി തിയറ്ററുകളിലെത്തുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ;ചിത്രമാണിത്. സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ, എസ്.പി.ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങള്‍.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഉണ്ണി ആർ ആണ്. ഉണ്ണി ആറിന്റെ സങ്കടം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് പൂവന്‍കോഴി. സംവിധായകന് തന്നെയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.