Top

'സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ'; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

ഷഹബാസ് അമന്‍ ആലപിച്ച ഗാനം ഗ്രാമാന്തരീക്ഷത്തിലെ ദൃശ്യ പരിചരണത്താല്‍ മനോഹരമാണ്

MediaOne Logo

Web Desk

Web Desk

  • Published:

    10 Oct 2020 7:40 AM GMT

  • Updated:

    2020-10-10 07:40:47.0

സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
X

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ 'ഹലാൽ ലൗ സ്റ്റോറി'യിലെ ആദ്യം ഗാനം പുറത്തിറങ്ങി. ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയ 'സുന്ദരനായവനേ സുബ്‍ഹാനല്ലാ...' എന്ന ലിറിക്കല്‍ ഗാനത്തിന്‍റെ വീഡിയോ രൂപമാണ് ഇന്ന് പുറത്തിറങ്ങിയത്. ഷഹബാസ് അമന്‍ ആലപിച്ച ഗാനം ഗ്രാമാന്തരീക്ഷത്തിലെ ദൃശ്യ പരിചരണത്താല്‍ മനോഹരമാണ്. നാസർ കരുതെനി അവതരിപ്പിച്ച റഹീം ആണ് ദൃശ്യരംഗങ്ങളിലുള്ളത്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍.

ഗാനത്തെക്കുറിച്ച് പിന്നണി ഗായകൻ ഷഹബാസ് അമൻ പറയുന്നു; 'ഹലാൽ ലൗ സ്റ്റോറിക്ക് സംഗീതം സൃഷ്ടിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു, പ്രത്യേകിച്ച് സുന്ദരനായവനെ. വരികൾ അങ്ങേയറ്റം ശുദ്ധവും നിഷേധിക്കാനാവാത്തത്ര ഹൃദയംഗമവുമാണ്, അത് പൂർണ്ണമായും ആനന്ദാവസ്ഥയിലേക്ക് കൊണ്ടുപോകും. ഗാനരചനയിൽ മുഹ്‌സിൻ അവിശ്വസനീയമായ ഒരു ജോലി തന്നെയാണ് ചെയ്തിട്ടുള്ളത്, ഈ ഗാനം ആലപിക്കുകയും രചിക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.'

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർചേർന്നാണ്.

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്‍റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ സിനിമ.

ചിത്രത്തിന്‍റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

പ്രൈം വീഡിയോ കാറ്റലോഗിൽ പെട്ട ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും ഹലാൽ ലൗ സ്റ്റോറി ലഭിക്കുന്നതാണ്. സ്മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി, തുടങ്ങിയവയിലൂടെ പ്രൈം അംഗങ്ങൾക്ക് ഹലാൽ ലൗ സ്റ്റോറി, എന്ന ചിത്രം എവിടെയും ഏത് സമയത്തും പ്രൈം വീഡിയോ ആപ്ലിക്കേഷനിൽ കാണാനാകും. പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലുമായി ഡൗൺലോഡ് ചെയ്തും അധികചെലവുകൾ ഇല്ലാതെ ഓഫ്ലൈനായി എപ്പിസോഡുകൾ എവിടെ വെച്ചും കാണാൻ സാധിക്കും. പ്രതിവർഷം 999 രൂപയാണ് ചാര്‍ജ്.

TAGS :
Next Story