സിനിമാ ചിത്രീകരണത്തിനിടയിലെ പരിക്ക്; നടന് ടോവിനോയെ ഐ.സി.യുവിൽ നിന്നും മാറ്റി
കള എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തിങ്കളാഴ്ച്ചയാണ് പിറവത്തെ സെറ്റില്‍ വെച്ച് ടോവിനോക്ക് പരിക്കേല്‍ക്കുന്നത്

സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായി ചികിത്സയിലായിരുന്ന നടന് ടോവിനോ തോമസിനെ ഐ.സി.യുവിൽ നിന്നും മാറ്റി. വയറിന് ചവിട്ടേറ്റ താരം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ആന്തരിക രക്തസ്രാവം നിലച്ചതായും നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കള എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തിങ്കളാഴ്ച്ചയാണ് പിറവത്തെ സെറ്റില്‍ വെച്ച് ടോവിനോക്ക് പരിക്കേല്‍ക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ടോവിനോക്ക് പുറമേ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16