LiveTV

Live

Entertainment

വിജയ് സേതുപതി-ജയറാം ടീമിന്റെ മാര്‍ക്കോണി മത്തായി 'റേഡിയോ മാധവ്' ആയി തെലുങ്കിലേക്ക്

തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ശ്രീവിഷ്ണു റിലീസ് ചെയ്തു


 വിജയ് സേതുപതി-ജയറാം ടീമിന്റെ മാര്‍ക്കോണി മത്തായി 'റേഡിയോ മാധവ്' ആയി തെലുങ്കിലേക്ക്

വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ജയറാം ചിത്രം മാര്‍ക്കോണി തെലുങ്കില്‍ റിലീസ് ചെയ്യുന്നു. റേഡിയോ മാധവ് എന്ന പേരില്‍ മൊഴി മാറ്റം വരുത്തിയാണ് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്യുന്നത്. തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ശ്രീവിഷ്ണു റിലീസ് ചെയ്തു.

ഗുണ്ടേപിടി സീനുവാണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും ഭാഗ്യശ്രീ നിര്‍വ്വഹിക്കുന്നു.

2019 ജൂലൈ 12ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോണി മത്തായി. പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിലാണ് സംവിധാനം. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരൻ മാർക്കോണി മത്തായിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാർക്കോണിയുടെ പേരും ഒപ്പം ചേർത്തത്.

ജയറാം ടൈറ്റില്‍ കഥാപാത്രമായി എത്തിയപ്പോള്‍ അതിഥി താരമായിട്ടാണ് വിജയ് സേതുപതി എത്തിയത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആത്മീയ രാജനായിരുന്നു നായിക. അജു വര്‍ഗീസ്,നരേന്‍, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.