LiveTV

Live

Entertainment

ആൻഡ്രോയ്ഡ് കട്ടപ്പ വരുന്നു, കുഞ്ഞപ്പന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്ത്

മലയാള ചിത്രമായ ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ നേരിട്ടുള്ള മൊഴിമാറ്റ പതിപ്പായാണ് ആൻഡ്രോയിഡ് കട്ടപ്പ വരുന്നത്

ആൻഡ്രോയ്ഡ് കട്ടപ്പ വരുന്നു,  കുഞ്ഞപ്പന്റെ  തെലുങ്ക് പതിപ്പ് ടീസർ പുറത്ത്

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ചആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്റെ തെലുങ്ക് പതിപ്പ് ടീസർ എത്തി.

കുഞ്ഞപ്പന്‍ തെലുങ്കിലേക്കെത്തുമ്പോള്‍ 'ആന്‍ഡ്രോയ്‍ഡ് കട്ടപ്പ എന്നാണ് പേര് മാറ്റം. ചിത്രം ഒക്ടോബർ ഒൻപതിന് പ്രേക്ഷകരിലേക്ക് എത്തും.

വാർദ്ധക്യത്തിലെത്തിയ മനുഷ്യനും അയാൾക്ക് കൂട്ടായി എത്തുന്ന യന്ത്ര മനുഷ്യന്റെയും കഥ പറഞ്ഞ് പ്രേക്ഷകരെ ചരിപ്പിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. റോബോട്ട് ആൻഡ് ഫ്രാങ്ക് എന്ന ഇംഗ്ലീഷ് ചിത്രത്തെ അടിസ്ഥാനമാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാള ചിത്രത്തിന്‍റെ നേരിട്ടുള്ള മൊഴിമാറ്റ പതിപ്പായാണ് ആൻഡ്രോയിഡ് കട്ടപ്പ വരുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ അഹ വിഡിയോ ആണ് ചിത്രം പ്രീമിയർ ചെയുന്നത്.