LiveTV

Live

Entertainment

സിനിമക്കുള്ളിലെ സിനിമയുമായ്‌‌ "ഹലാല്‍ ലൗ സ്റ്റോറി" ട്രൈലര്‍ പുറത്തിറങ്ങി

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്.

സിനിമക്കുള്ളിലെ സിനിമയുമായ്‌‌ "ഹലാല്‍ ലൗ സ്റ്റോറി" ട്രൈലര്‍ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ "ഹലാൽ ലൗ സ്റ്റോറി" യുടെ ട്രൈലര്‍ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും പ്രമുഖ റോളുകളിൽ എത്തുന്നു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർചേർന്നാണ്.

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ ട്രൈലറില്‍.

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

പ്രൈം വീഡിയോ കാറ്റലോഗിൽ പെട്ട ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും ഹലാൽ ലൗ സ്റ്റോറി ലഭിക്കുന്നതാണ്. കൂടാതെ, ഇന്ത്യൻ ചിത്രങ്ങളായ സി യു സൂൺ, സുഫിയും സുജാതയം, വി, ഗുലാബോ സീതാബോ, ശകുന്തള ദേവി, പൊൻമഗൽ വന്ധാൽ, ലോ, , ഫ്രഞ്ച് ബിരിയാണി, പെൻഗ്വിൻ എന്നിവയും ഇന്ത്യൻ നിർമ്മിത ആമസോൺ ഒറിജിനൽ സീരീസുകളായ ബന്ദിഷ് ബാൻഡിറ്റ്സ്, ബ്രീത്ത്: ഇന്റു ദി ഷാഡോസ്, പാറ്റൽ ലോക്ക്, ഫോർ മോർ ശോട്ട്സ് പ്ലീസ്, ദി ഫാമിലി മാൻ, ഇൻസൈഡ് എഡ്ജ്, മേഡ് ഇൻ ഹെവൻ, അവാർഡ് നേടിയതും വിമർശനാത്മകവുമായ ആഗോള ആമസോൺ ഒറിജിനൽ സീരീസ് ടോം ക്ലാൻസിയുടെ ജാക്ക് റയാൻ, ദി ബോയ്സ്, ഹണ്ടേഴ്സ്, ഫ്ലീബാഗ്, ദി മാർവല്ലസ് മിസ്സിസ് മൈസൽ എന്നിവയെയും ഉൾക്കൊള്ളിക്കുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചിലവുകളില്ലാതെ ഇതെല്ലാം ലഭിക്കുന്നതാണ്. ഇതിന്റെ സേവനം ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി തുടങ്ങിയവയിൽ തലക്കെട്ടുകളെ ഉൾപെടുത്തുന്നു.

സ്മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി, തുടങ്ങിയവയിലൂടെ പ്രൈം അംഗങ്ങൾക്ക് ഹലാൽ ലൗ സ്റ്റോറി, എന്ന ചിത്രം എവിടെയും ഏത് സമയത്തും പ്രൈം വീഡിയോ ആപ്ലിക്കേഷനിൽ കാണാനാകും. പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലുമായി ഡൗൺലോഡ് ചെയ്തു അധികചെലവുകൾ ഇല്ലാതെ ഓഫ്ലൈനായി എപ്പിസോഡുകൾ എവിടെ വെച്ചും കാണാൻ സാധിക്കും.

പ്രതിവർഷം 999 അ.