LiveTV

Live

Entertainment

2007ല്‍ ബിഗ് ബി ഇറങ്ങുമ്പോള്‍ 12 വയസ്സ്, ഇന്ന് ബിലാലില്‍ അമല്‍ നീരദിന്‍റെ അസിസ്റ്റന്‍റ്; ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസയുമായി ദേവ്ദത്ത്

ഗുരുതുല്യനായ അമല്‍ നീരദിന് പിറന്നാള്‍ ആശംസ നേര്‍ന്ന ദേവ്ദത്ത് ലഭിച്ച അവസരത്തിന് നന്ദി പറയുകയും ചെയ്തു

2007ല്‍ ബിഗ് ബി ഇറങ്ങുമ്പോള്‍ 12 വയസ്സ്, ഇന്ന് ബിലാലില്‍ അമല്‍ നീരദിന്‍റെ അസിസ്റ്റന്‍റ്; ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസയുമായി ദേവ്ദത്ത്

2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് ബിഗ് ബി. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത സിനിമ പിന്നീട് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി.

കാലം തെറ്റിവന്ന സിനിമ എന്ന പേരില്‍ നിരന്തരം സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയമായ ബിഗ് ബി ഇറങ്ങിയ കാലം ദേവ്ദത്തിന് 12 വയസ്സാണ് പ്രായം. മലയാള മാസ് സിനിമയുടെ മുഖം തന്നെ മാറ്റിമറിച്ച ഛായാഗ്രഹണ രംഗത്ത് വ്യത്യസ്ത സാധ്യതകള്‍ കാണിച്ച അമല്‍ നീരദ് എന്ന സംവിധായകന്‍ പിറന്നപ്പോള്‍ സക്രീനിന് പുറത്ത് ദേവ്ദത്തും ആരാധനയോടെ വളരുകയായിരുന്നു. ഇന്ന് 2019ല്‍, ബിഗ് ബി സിനിമക്ക് 12 വര്‍ഷമായ സമയം ബിഗ് ബിക്ക് തുടര്‍ച്ചയായി വരുന്ന ബിലാലിന്‍റെ പിന്നണിയില്‍ ദേവ്ദത്ത് എന്ന ചെറുപ്പക്കാരനും കൂടി ഭാഗമാകുന്നുണ്ട്. അന്ന് ആരാധനയോടെ കണ്ട സംവിധായകന് കീഴില്‍ സിനിമ ചെയ്യാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് ദേവ്ദത്ത് ഇന്നിപ്പോള്‍. ഗുരുതുല്യനായ അമല്‍ നീരദിന് പിറന്നാള്‍ ആശംസ നേര്‍ന്ന ദേവ്ദത്ത് ലഭിച്ച അവസരത്തിന് നന്ദി പറയുകയും ചെയ്തു.

ബിലാലിന്‍റെ അസിസ്റ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ ദേവ്ദത്ത് മുമ്പ് കുമ്പളങ്ങി നൈറ്റ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ബിലാലിന്‍റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കൊറോണ വരുന്നത്. കോവിഡ് സാഹചര്യം മാറി നിയന്ത്രണങ്ങള്‍ നീക്കിയാല്‍ മാത്രമായിരിക്കും ബിലാല്‍ ഇനി ചിത്രീകരണം ആരംഭിക്കുക.

When 'Big B' released in 2007, I was 12 years old. It was unlike anything that I ever saw and it redefined mass and...

Posted by Devadath Shaji on Tuesday, October 6, 2020