LiveTV

Live

Entertainment

'തൗഫീഖ് സാഹിബേ...'; ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി

ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 നാണ് ഹലാല്‍ ലൗ സ്റ്റോറി‌‌ വേള്‍ഡ് വൈഡ് റിലീസ് ചെയുന്നത്

'തൗഫീഖ്  സാഹിബേ...'; ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി

സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 നാണ്‌‌ സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയുന്നത്. ചിത്രത്തിന്‍റെ ട്രൈലര്‍ നാളെ പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു.

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുഡാനി ഫ്രം നൈജീരിക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.