LiveTV

Live

Entertainment

ഈശ്വരാനുഗ്രഹം കൊണ്ട് ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജവാര്‍ത്തക്കെതിരെ ആദം ജോണ്‍ നായിക

താന്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടി മിഷ്ടി ചക്രവര്‍ത്തി രംഗത്ത്

ഈശ്വരാനുഗ്രഹം കൊണ്ട് ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജവാര്‍ത്തക്കെതിരെ ആദം ജോണ്‍ നായിക

ഈശ്വരാനുഗ്രഹം കൊണ്ട് ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജവാര്‍ത്തക്കെതിരെ ആദം ജോണ്‍ നായിക

താന്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടി മിഷ്ടി ചക്രവര്‍ത്തി രംഗത്ത്. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖർജി (27) കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. എന്നാൽ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതിനെതിരെയാണ് താരം രംഗത്ത് വന്നത്.

“ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനു​ഗ്രഹം കൊണ്ട് ഞാൻ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആദം ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ നായികയാണ് മിഷ്ടി. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. ബംഗാളി നടിയായ മിഷ്ടി കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും വേഷമിട്ടിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വിട പറഞ്ഞ മിഷ്തി മുഖര്‍ജി കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. ശരീരഭാരം കുറയ്ക്കാനായിരുന്നു നടി കീറ്റോ ഡയറ്റ് പരീക്ഷിച്ചത്.