LiveTV

Live

Entertainment

'സർജ നിനക്ക് മരണമില്ല'; നിറവയറില്‍ മേഘ്നരാജിനെ ചേര്‍ന്നുനിന്ന് ചിരു; ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

ഇക്കഴിഞ്ഞ ജൂലൈയില്‍ ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് സര്‍ജ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത്

'സർജ നിനക്ക് മരണമില്ല'; നിറവയറില്‍ മേഘ്നരാജിനെ ചേര്‍ന്നുനിന്ന് ചിരു; ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം ഞെട്ടലോടെയായിരുന്നു ചലച്ചിത്ര ലോകം കേട്ടിരുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് സര്‍ജ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത്. പിന്നീട് മരണാന്തര ചടങ്ങുകളില്‍ ഏവരുടെയും ഹൃദയം നുറുക്കുന്നതായിരുന്നു മേഘ്നരാജിന്‍റെ വിടപറച്ചില്‍.

എന്നാലിതാ മരണത്തിന് ശേഷവും ഭര്‍ത്താവ് ചിരഞ്ജീവിയെ അടുത്തെത്തിച്ചിരിക്കുകയാണ് ഭാര്യ മേഘ്ന. ​ഗർഭിണി ആയിരിക്കുമ്പോൾ നടക്കുന്ന ബേബി ഷവര്‍ ചടങ്ങിൽ ഭർത്താവ് കൂടെയില്ലെന്ന വേദനയെ വേറൊരു മാർ​ഗത്തിലൂടെയാണ് അവർ മറികടന്നത്. മേഘ്ന ഇത് സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാണ്. ചടങ്ങിൽ അദ്ദേഹത്തിന്‍റെ കട്ട് ഔട്ട് കൂടെ വെച്ചാണ് മേഘ്ന രാജ് പങ്കെടുത്തത്. കസേരയിൽ ഇരിക്കുന്ന മേഘ്നയുടെ തൊട്ടടുത്ത് ഇടതുവശത്തായാണ് ചിരുവിന്‍റെ കട്ടൗട്ട് വെച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന നല്‍കിയിരിക്കുന്നു. “എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എല്ലായ്‍പ്പോഴും എന്നത്തേക്കും”; മേഘ്ന കുറിച്ചു. ഇരുവരുടെയും ആഴത്തിലുള്ള പ്രണയം പകര്‍ത്തുന്നതാണ് ചിത്രങ്ങള്‍ എന്ന് നിരവധി പേര്‍ ഫോട്ടോക്ക് താഴെ പ്രതികരിച്ചു. ഇതിനിടെ അടുത്തിടെ മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ വാർത്തകളാണെന്ന് മേഘ്ന പിന്നീട് അറിയിക്കുകയും ചെയ്തു.

View this post on Instagram

❤️

A post shared by Meghana Raj Sarja (@megsraj) on