LiveTV

Live

Entertainment

കൊച്ചിയിലെ നിരോധനാജ്ഞ; 'ഡ്രൈവ് ഇന്‍ ഷോ' മാറ്റിവെച്ചു

പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കാറുകളില്‍ ഇരുന്ന് വലിയ സ്ക്രീനില്‍ സിനിമ കാണുന്നതിനാണ് ഡ്രൈവ് ഇന്‍ ഷോ എന്ന് പറയുന്നത്

കൊച്ചിയിലെ നിരോധനാജ്ഞ;   'ഡ്രൈവ് ഇന്‍ ഷോ' മാറ്റിവെച്ചു

കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിച്ചതിനാല്‍ എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സിനിമകളുടെ ഡ്രൈവ് ഇന്‍ ഷോ മാറ്റിവെച്ചു. കൊച്ചി സണ്‍സെറ്റ് സിനിമാ ക്ലബാണ് ഡ്രൈവ് ഇന്‍ ഷോ സംഘടിപ്പിക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കാറുകളില്‍ ഇരുന്ന് വലിയ സ്ക്രീനില്‍ സിനിമ കാണുന്നതിനാണ് ഡ്രൈവ് ഇന്‍ ഷോ എന്ന് പറയുന്നത്. തിയേറ്ററില്‍ സിനിമ കാണുന്ന അനുഭവം പൂര്‍ണമായും സുരക്ഷിതമായി കാണാം എന്നതാണ് ഡ്രൈവ് ഇന്‍ തിയേറ്ററിന്‍റെ പ്രത്യേകത. നാല് പേരടങ്ങുന്ന അന്‍പതോളം കാറുകളാണ് കൊച്ചി ഡ്രൈവ് ഇന്‍ തിയേറ്ററില്‍ അനുവദിക്കുന്നത്. ലേ മെറീഡിയന്‍ ഹോട്ടലിനടുത്താണ് പ്രദര്‍ശനം. ബാംഗ്ലൂര്‍ ഡേയ്സ് അടക്കമുള്ള ചിത്രങ്ങളുടെ ഡ്രൈവ് ഇന്‍ പ്രദര്‍ശനമാണ് സെക്ഷന്‍ 144 പ്രഖ്യാപിച്ചതോടെ മാറ്റി വെച്ചത്. വരുന്ന ഒക്ടോബര്‍ 17,18, 24, 25, 30, 31 തിയ്യതികളിലും സിനിമാ പ്രദര്‍ശനം തീരുമാനിച്ചിട്ടുണ്ട്. 999 രൂപയാണ് ഒരു കാറില്‍ ഇരുന്ന സിനിമ കാണുന്നതിനുള്ള കൊച്ചിയിലെ നിരക്ക്. കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ മാത്രമാകും കൊച്ചിയില്‍ ഇനി സിനിമാ പ്രദര്‍ശനം നടക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.