LiveTV

Live

Entertainment

ശ്രദ്ധേയമായി ഫുഡ്പാത്ത്; ഹ്രസ്വചിത്രം

നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ഫുഡ് പാത്ത് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. വിശപ്പിന്റെ കാഴ്ചകളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ശ്രദ്ധേയമായി ഫുഡ്പാത്ത്; ഹ്രസ്വചിത്രം

നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ഫുഡ് പാത്ത് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. വിശപ്പിന്റെ കാഴ്ചകളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഭക്ഷണം ചിലര്‍ക്ക് വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തെരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി കഷ്ടപ്പെടുന്നവരെയും കാണിച്ചു തരികയാണ് ഈ ഹ്രസ്വചിത്രം.

സുരഭിലക്ഷ്മി ക്രിയേറ്റീവ് ഡയരക്ടറായ ഈ ചിത്രത്തിന്റെ നിര്‍മ്മാണം അയ്യൂബ് കച്ചേരിയാണ്. ജിത്തു കെ ജയനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍താരം മോഹന്‍ലാലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ഫുഡ് ഡെലിവറി ചെയ്യുന്നൊരാളുടെ ജീവിതവും ഓർഡർ ചെയ്ത ഭക്ഷണം വൈകിയെത്തിക്കുമ്പോള്‍ കേൾക്കുന്ന അധിക്ഷേപവും അതിനിടയിൽ അയാളുടെ മകന്‍റെ വിശപ്പുമൊക്കെയാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭക്ഷണം വരുന്ന വഴികളും ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. സുരഭി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെയാണ് (സുരഭീസ്) ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.