LiveTV

Live

Entertainment

വീണ്ടും പോത്തേട്ടന്‍ ബ്രില്യന്‍സ്; ജോജിയുമായി ഫഹദ് വരുന്നു

ഷേക്സ്പിയറിന്‍റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്

വീണ്ടും പോത്തേട്ടന്‍ ബ്രില്യന്‍സ്; ജോജിയുമായി ഫഹദ് വരുന്നു

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം
Also Read

തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം

ഷേക്സ്പിയറിന്‍റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും.

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’
Also Read

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ ഫ്രെയിമുകള്‍; വീണ്ടും ചര്‍ച്ചയായി മഹേഷിന്‍റെ പ്രതികാരത്തിലെ ‘പോത്തേട്ടന്‍സ് ബ്രില്യന്‍സ്’

‘സീ യു സൂൺ’ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ഫഹദ് ചിത്രം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലാണ് ഫഹദ് അടുത്തതായി വേഷമിടുന്നത്. മാലിക് എന്ന ചിത്രവും അണിയറയിലുണ്ട്.

View this post on Instagram

My Next

A post shared by Dileesh Pothan (@dileeshpothan) on