LiveTV

Live

Entertainment

ലോക്ഡൌണ്‍ കഴിഞ്ഞാല്‍ ആദ്യം തിയറ്ററിലെത്താനൊരുങ്ങി 'കൊറോണ വൈറസ്'

ലോക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം തിയറ്ററിലെത്തുന്നത് 'കൊറോണ വൈറസ്' എന്ന സിനിമ ആയിരിക്കുമെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ

ലോക്ഡൌണ്‍ കഴിഞ്ഞാല്‍ ആദ്യം തിയറ്ററിലെത്താനൊരുങ്ങി 'കൊറോണ വൈറസ്'

രാജ്യത്തെ ലോക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം തന്‍റേതായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍. തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാം ഗോപാല്‍ വര്‍മ ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ആധാരമാക്കി സിനിമ ചെയ്യാന്‍ പോകുകയാണെന്ന് കഴിഞ്ഞ മേയില്‍ ആണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് ലോകത്തിലെ ആദ്യത്തെ കൊറോണ ചിത്രമായിരിക്കും ഇതെന്നായിരുന്നു അദ്ദേഹം തന്നെ ഇതിനെ വിശേഷിപ്പിച്ചത്. പിന്നീട് ചിത്രത്തിന്‍റെ ട്രെയിലറും അദ്ദേഹം പങ്ക് വെച്ചിരുന്നു. ‘ഒടുവിൽ ഒക്ടോബർ 15ന് തീയറ്ററുകൾ തുറക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം റിലീസാവുന്ന ആദ്യ ചിത്രം കൊറോണവൈറസ് ആയിരിക്കുമെന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു' സിനിമയുടെ പോസ്റ്റർ പങ്കുവച്ച് രാം ഗോപാൽ വർമ്മ ട്വിറ്ററില്‍ കുറിച്ചു.