LiveTV

Live

Entertainment

'ഡിവോഴ്സ്' സിനിമാസെറ്റില്‍ കോവിഡ്; നടൻ പി.ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ

അണുവിമുക്തമാക്കി ഒരാഴ്ചത്തേക്കാണ് ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചിട്ടിരിക്കുന്നത്

'ഡിവോഴ്സ്' സിനിമാസെറ്റില്‍ കോവിഡ്; നടൻ പി.ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ

'ഡിവോഴ്സ്' സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസും അടച്ചു. ഈ സിനിമയിൽ അഭിനയിച്ച നടൻ പി.ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

അണുവിമുക്തമാക്കി ഒരാഴ്ചത്തേക്കാണ് ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചിട്ടിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നയാളിനും സ്റ്റിൽ ഫോട്ടോഗ്രാഫർക്കും കോവിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി. നിലവിൽ ചിത്രീകരണ സംഘത്തിലെ എല്ലാവരും ക്വാറന്റൈനിലാണ്.

സിനിമയുമായി ബന്ധപ്പെട്ടവർ ചലച്ചിത്ര വികസന കോർപറേഷന്റെ കലാഭവൻ ഓഫിസിൽ എത്താറുള്ളതിനാൽ അവിടവും അണുവിമുക്തമാക്കി അടച്ചു. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ വ്യക്തമാക്കി. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്സ്.