ആദ്യ തിരക്കഥ തന്നെ വെളിച്ചം കണ്ടില്ല; കുറിപ്പുമായി തിരക്കഥാകൃത്ത് മിഥുന് മാനുവല്‍ തോമസ്
തിരക്കഥ അടങ്ങിയ കടലാസുകെട്ടുകളുടെ ചിത്രം സഹിതമാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഞ്ചാം പാതിര എന്ന ചിത്രം അത്ര പട്ടൊന്നാര്ക്കും മറക്കാന്‍ സാധിക്കില്ല. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഒരു മികച്ച ക്രൈം ത്രില്ലറായിരുന്നു അഞ്ചാം പാതിര. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയ മിഥുന് മാനുവല്‍ തോമസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ ആദ്യമായി എഴുതി ഒരു തിരക്കഥ വെള്ളിത്തിര കണ്ടിട്ടില്ലെന്നാണ് മിഥുന് പറയുന്നത്. തിരക്കഥ അടങ്ങിയ കടലാസുകെട്ടുകളുടെ ചിത്രം സഹിതമാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മിഥുന് ഇപ്പോള്‍. തിരുവോണദിനത്തിലാണ് അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കുന്ന സന്തോഷം മിഥുന് പങ്കുവച്ചത്. ഓം ശാന്തി ഓശന എന്ന ചിത്രത്തിലൂടെയാണ് മിഥുന് സിനിമയിലേക്കെത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
''Nostalgia post.. !! The beginning..!! എട്ടു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം.. ! Of course കഥ വെള്ളിത്തിര കണ്ടിട്ടില്ല.. !! 😂😂 എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ Robin Varghese''