LiveTV

Live

Entertainment

യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസ്

ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായർ ഇവർക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്

യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായർ ഇവർക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തു മൊബൈൽ കൊണ്ടുപോയി എന്നീ കാര്യങ്ങൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയില്‍ മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
Also Read

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

വീഡിയോയിൽ ഭാഗ്യലക്ഷ്മിയും ദിയ സനയും കായികമായി വിജയ് പി നായരെ നേരിടുകയും ഒടുവിൽ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് വഴി ഇവര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാർഷ്ഠ്യത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.