LiveTV

Live

Entertainment

''റോഷൻ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി'' റോഷന്‍ മാത്യുവിന് പിന്തുണയുമായി ഹരീഷ് പേരടി

"സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി. ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടേതാണ്"

''റോഷൻ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി'' റോഷന്‍ മാത്യുവിന് പിന്തുണയുമായി ഹരീഷ് പേരടി

താന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചതിന് മാഗസിന്‍ ഫീച്ചറിനെതിരെ പ്രതികരിച്ച യുവനടന്‍ റോഷന്‍ മാത്യുവിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. റോഷന്‍.. സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി.. ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടേതാണ്. ഹരിഷ് കുറിച്ചു.

കഴിഞ്ഞ ദിവസം നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശനയുമായി വനിത നടത്തിയ അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന തരത്തില്‍ അച്ചടിച്ചു എന്നാരോപിച്ച് റോഷനും ദര്‍ശനയും രംഗത്തെത്തിയിരുന്നു.

'വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍'; എന്ന തലക്കെട്ടോടു കൂടിയാണ് ഇരുവരും അക്കമിട്ട് വിയോജിപ്പുകള്‍ തുറന്ന് എഴുതിയത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

''റോഷൻ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് ...പേടി തൂറികളുടെതല്ല ...നാടകം നാടിന്റെ അകമാണ്..നാടകം പഠിച്ചവൻ, കളിച്ചവൻ അങ്ങിനയെ പറയു...അഭിനന്ദനങ്ങൾ ...ottയാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജക്കൻമാർ പ്രേക്ഷകരാണ്''...

റോഷൻ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് ...പേടി തൂറികളുടെതല്ല...

Posted by Hareesh Peradi on Friday, September 25, 2020