LiveTV

Live

Entertainment

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും; ടോവിനോ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന 'കാണെക്കാണെ'

'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും; ടോവിനോ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന 'കാണെക്കാണെ'

സൂപ്പർഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടൂ. 'കാണെക്കാണെ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കുവെച്ച ടൈറ്റിൽ വ്യത്യസ്ഥകൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്.

Rolling Soon!! #Kaanekkaane 😊 Tovino Thomas, Suraj Venjaramoodu, Aishwarya Lekshmi, Prem Prakash, Shruti Ramachandran, Rony David Raj, Manu Ashokan, Bobby Cherian, #Sanjay, TR Shamsudheen Kaanekkaane Movie

Posted by Tovino Thomas on Saturday, September 26, 2020

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്. ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന്റെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. 'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

ഒക്റ്റോബർ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന കാണെക്കാണെയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ പെരിന്തൽമണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ. പരസ്യകല ഓൾഡ് മോങ്ക്സ്. പി.ആർ.ഓ മഞ്ജു ഗോപിനാഥ്.