LiveTV

Live

Entertainment

'പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടേതല്ല, കള്ളങ്ങൾ കച്ചവടത്തിന് വെക്കാതിരുന്നൂടെ'; മാഗസിന്‍ ഫീച്ചറിനെതിരെ റോഷനും ദര്‍ശനയും

'വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍'; എന്ന തലക്കെട്ടോട് കൂടിയാണ് അക്കമിട്ട് വിയോജിപ്പുകള്‍ തുറന്ന് എഴുതിയിരിക്കുന്നത്

'പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടേതല്ല, കള്ളങ്ങൾ കച്ചവടത്തിന് വെക്കാതിരുന്നൂടെ'; മാഗസിന്‍ ഫീച്ചറിനെതിരെ റോഷനും ദര്‍ശനയും

വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. 'വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍'; എന്ന തലക്കെട്ടോട് കൂടിയാണ് അക്കമിട്ട് വിയോജിപ്പുകള്‍ തുറന്ന് എഴുതിയിരിക്കുന്നത്. 'കള്ളങ്ങൾ കച്ചവടത്തിന് വെക്കാതിരുന്നൂടെ' എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. തങ്ങള്‍ ഇരുവരും പറയാത്ത പലകാര്യങ്ങളും പറഞ്ഞതെന്ന തരത്തില്‍ അഭിമുഖത്തിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു. റോഷനും ദര്‍ശനയും കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ, ഗായിക സിത്താര കൃഷ്ണകുമാര്‍, നടന്‍ വിനയ് ഫോര്‍ട്ട് എന്നിവര്‍ പിന്തുണയുമായി രംഗത്തുവന്നു.

റോഷനും ദര്‍ശനയും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.

2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ല.

3. ‘ഓൾ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്രഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്

4. 'എന്‍റെ ഗ്രാഫ് നോക്കു' എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.

5. 'മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്

6. 'റോഷനാണ് തന്‍റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.

7. 'താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്.

8. 'എ വെരി നോർമൽ ഫാമിലി' എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

9. 'ഡിയർ' എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.

10. ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.

കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?

1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ...

Posted by Roshan Mathew on Thursday, September 24, 2020