LiveTV

Live

Entertainment

'കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്'; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിയിടത്തിലെ ഫോട്ടോകള്‍

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷി പരീക്ഷിച്ചിരിക്കുന്നത്

'കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്'; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിയിടത്തിലെ ഫോട്ടോകള്‍

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ ആയ മോഹൻലാല്‍ ലോക്ഡൗണ്‍ കാലം കൃഷിയില്‍ മികച്ച വരവറിയിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷി പരീക്ഷിച്ചിരിക്കുന്നത്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി മികച്ച വിളവ് തന്നെയാണ് നല്‍കിയിരിക്കുകയാണ്. വെണ്ടയും വഴുതനയും തക്കാളിയുമാണ് കൃഷിയിടത്തിലെ പ്രധാന ഫലങ്ങള്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. കൃഷിയിടത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

'കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്'; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിയിടത്തിലെ ഫോട്ടോകള്‍

നിലവില്‍ ദൃശ്യം 2 സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണെങ്കിലും അവധി സമയം കൃഷിയിടത്തിലേക്ക് മടങ്ങി വരാമെന്ന ആത്മവിശ്വാസത്തിലാണ് താരം.

'കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്'; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിയിടത്തിലെ ഫോട്ടോകള്‍