LiveTV

Live

Entertainment

മേഘ്നക്ക് ഇരട്ടക്കുട്ടികള്‍; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി

വായനക്കാരെ കിട്ടാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കുന്ന ഇത്തരം വീഡിയോകള്‍ ശ്രദ്ധിക്കരുതെന്ന് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

മേഘ്നക്ക് ഇരട്ടക്കുട്ടികള്‍; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി

താന്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയെന്ന വ്യാജവാര്‍ത്തകള്‍ക്കും വീഡിയോക്കുമെതിരെ നടി മേഘ്ന രാജ് രംഗത്ത്. വായനക്കാരെ കിട്ടാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കുന്ന ഇത്തരം വീഡിയോകള്‍ ശ്രദ്ധിക്കരുതെന്ന് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്
Also Read

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂ ട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന കുറിച്ചു.



നെഞ്ച് പൊട്ടിക്കരഞ്ഞ് മേഘ്ന; ചിരഞ്ജീവി സര്‍ജക്ക് കണ്ണീരോടെ വിട
Also Read

നെഞ്ച് പൊട്ടിക്കരഞ്ഞ് മേഘ്ന; ചിരഞ്ജീവി സര്‍ജക്ക് കണ്ണീരോടെ വിട

നടി മേഘ്ന പ്രസവിച്ചുവെന്നും ഇരട്ടക്കുട്ടികളാണെന്നുമുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. മേഘ്നയുടെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ ജൂണ്‍ 7നാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ചീരു വിട പറയുമ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മേഘ്ന. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു.

View this post on Instagram

Youtube videos 🙏🏻

A post shared by Meghana Raj Sarja (@megsraj) on