LiveTV

Live

Entertainment

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി വസന്തത്തിന്‍റെ കനല്‍വഴികളില്‍

നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്.

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി വസന്തത്തിന്‍റെ കനല്‍വഴികളില്‍

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി. കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വസന്തത്തിന്‍റെ കനല്‍വഴികളില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം.

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി വസന്തത്തിന്‍റെ കനല്‍വഴികളില്‍

ചരിത്രത്തിന്‍റെ ചോര ചീന്തിയ വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം. പുതുതലമുറയ്ക്ക് അജ്ഞാതമായ ചരിത്രവീഥികളിലേക്കാണ് വസന്തത്തിന്‍റെ കനല്‍വഴികള്‍ പ്രേക്ഷകരെ കൊണ്ടുപോയത്. സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ജീവൻ നൽകിയത് പ്രമുഖ തമിഴ്‍നടനും, സംവിധായകനുമായ സമുദ്രക്കനിയാണ്. സുരഭി ലക്ഷ്മിയായിരുന്നു നായിക. സുരഭിയും സമുദ്രക്കനിയും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്കാരവും നേടി. മൂവായിരത്തോളം അഭിനേതാക്കള്‍ക്കൊപ്പം ഗ്രാമീണ തൊഴിലാളികളും ചിത്രത്തിന്റെ ഭാഗമായി. ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിച്ച് ഏട്ട് സംഗീത സംവിധായകരാണ് ചിത്രത്തിന് സംഗീതമൊരുക്കാനായി ഒത്തുചേര്‍ന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ദേശീയ - സംസ്ഥാന തലത്തിലും നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി. ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനാണ് ചിത്രത്തിന്‍റെ ക്യാമറാമാന്‍. സിദ്ദിഖ്, മുകേഷ്, റിതേഷ്, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെപിഎസി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി, ഭരണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.