LiveTV

Live

Entertainment

മമ്മൂട്ടിയുടെയും നയന്‍താരയുടെയും വേഷത്തില്‍ താരദമ്പതികള്‍; പുതിയ നിയമം ഹിന്ദിയിലേക്ക് പകര്‍ത്താന്‍ നീരജ് പാണ്ഡേ

ര്‍ച്ചില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ താരദമ്പതികളായിരിക്കും അഭിനയിക്കുകയെന്ന് പുതിയ നിയമം ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍ അരുണ്‍ നാരായണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു

മമ്മൂട്ടിയുടെയും നയന്‍താരയുടെയും വേഷത്തില്‍ താരദമ്പതികള്‍;
പുതിയ നിയമം ഹിന്ദിയിലേക്ക് പകര്‍ത്താന്‍ നീരജ് പാണ്ഡേ

മമ്മൂട്ടി-നയന്‍താര എന്നിവര്‍ പ്രധാനവേഷത്തില്‍ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രം 'പുതിയ നിയമം' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങി നീരജ് പാണ്ഡേ. മാര്‍ച്ചില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ താരദമ്പതികളായിരിക്കും അഭിനയിക്കുകയെന്ന് പുതിയ നിയമം ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍ അരുണ്‍ നാരായണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ബോളിവുഡില്‍ ചിത്രമൊരുക്കുന്നത്. ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എ വെനസ്‌ഡേ, സ്‌പെഷ്യല്‍ ഛബ്ബീസ്, എം.എസ് ധോണി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ് പാണ്ഡേ.

SUPER HAPPY FOR THIS..... PUTHIYA NIYAMAM We produced under the banner VG Films International is REMAKING into...

Posted by Arun Narayan on Thursday, September 24, 2020

അതെ സമയം ചിത്രത്തിലെ താരദമ്പതികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആകാംക്ഷയുണ്ട്. സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, അജയ് ദേവ്ഗണ്‍-കാജോല്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകളാണ് നായികാ-നായകന്‍മാരായി അഭ്യൂഹങ്ങളായി ഉയരുന്നത്. ഇതില്‍ പ്രഖ്യാപനം ഉടനുണ്ടാകും.

എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുതിയ നിയമം 2016 ഫെബ്രുവരിയില്‍ ആണ് പുറത്തിറങ്ങിയത്. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തിയത്. തമിഴില്‍ വാസുകി എന്ന പേരില്‍ ചിത്രം മൊഴിമാറ്റി ഇറക്കിയിരുന്നു.