LiveTV

Live

Entertainment

ആക്ഷന്‍ കൊണ്ട് ആവേശം കൊള്ളിക്കാന്‍ വൈശാഖും ഉണ്ണിമുകുന്ദനും വീണ്ടും; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് പ്രിയ താരങ്ങള്‍

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയവര്‍ ഒരേ സമയത്താണ് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്

ആക്ഷന്‍ കൊണ്ട് ആവേശം കൊള്ളിക്കാന്‍ വൈശാഖും ഉണ്ണിമുകുന്ദനും വീണ്ടും; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് പ്രിയ താരങ്ങള്‍

പിറന്നാള്‍ ദിനത്തില്‍ ഉണ്ണിമുകുന്ദന്‍റെ പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പുലിമുരുകന്‍, മധുരരാജ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വൈശാഖാണ് ഉണ്ണിമുകുന്ദന്‍റെ പുതിയ ചിത്രം ഒരുക്കുന്നത്. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും യു.എം.എഫ് ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണിമുകുന്ദന്‍ തന്നെയാണ്. ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒരു മാസ് ആക്ഷന്‍ ചിത്രം നല്‍കാന്‍ മലയാളത്തിന്‍റെ ആദ്യ 100 കോടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുമ്പോള്‍ തികഞ്ഞ ഒരു എന്‍റര്‍ടെയിനറില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയവര്‍ ഒരേ സമയത്താണ് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഷാജി കുമാറാണ് ചിത്രത്തിന്‍റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. മല്ലുസിങിന് ശേഷം വൈശാഖും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രൂസ് ലി. അടുത്തിടെയാണ് തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ച് ഉണ്ണിമുകുന്ദന്‍ നടത്തിയത്. യു.എം.എഫിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം. 25 കോടിയാണ് ചിത്രത്തിന്‍റെ എസ്റ്റിമേറ്റഡ് ബജറ്റ്.