LiveTV

Live

Entertainment

അനുഷ്ക ഷെട്ടിയുടെ 'നിശബ്ദ'ത്തിന്റെ മലയാളം ട്രെയിലര്‍ കാണാം

ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും

അനുഷ്ക ഷെട്ടിയുടെ 'നിശബ്ദ'ത്തിന്റെ മലയാളം ട്രെയിലര്‍ കാണാം

മാധവൻ-അനുഷ്ക ഷെട്ടി ചിത്രം 'നിശബ്ദ'ത്തിന്റെ ട്രെയിലര്‍ പുറത്ത്. ഒക്ടോബർ 2 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഹേമന്ത് മധുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം സസ്‌പെൻസ് ത്രില്ലറാണ്. സാക്ഷിയെന്ന സംസാരിക്കാൻ കഴിവില്ലാത്ത കലാകാരിയുടെ വേഷമാണ് അനുഷ്ക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർ മാധവനെ ഒരു പ്രശസ്ത സംഗീതജ്ഞനായി ചിത്രത്തിൽ കാണാം. ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. കോന ഫിലിം കോർപ്പറേഷനുമായി ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയിലെ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.