LiveTV

Live

Entertainment

വിനായകൻ സംവിധായകനാവുന്നു; 'പാർട്ടി' നിർമിക്കാൻ ആഷിഖും റിമയും

ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബുവാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്

വിനായകൻ സംവിധായകനാവുന്നു; 'പാർട്ടി' നിർമിക്കാൻ ആഷിഖും  റിമയും

നടൻ വിനായകൻ സംവിധായകനാകുന്നു. പാ‍ർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമിക്കുന്നത്. വിനായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം . ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം. #PartyFilm #OPM

Posted by Aashiq Abu on Sunday, September 20, 2020