LiveTV

Live

Entertainment

'ഇവിടെ കണ്ണ് തുറന്ന് വെച്ചിട്ടും ഇതുവരെ മര്യാദക്ക് ഒരു പൂവ് പോലും വരക്കാന്‍ പറ്റീട്ടില്ല;' ആരാധകന് അഭിനന്ദനവുമായി ജയസൂര്യ

തന്‍റെ ചിത്രം കണ്ണ് മറച്ച് എതിര്‍ ദിശയില്‍ ക്യാന്‍വാസ് തിരിച്ചുപിടിച്ച് വരക്കുന്ന ഒരു ആരാധകന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചലചിത്ര താരം ജയസൂര്യ

'ഇവിടെ കണ്ണ് തുറന്ന് വെച്ചിട്ടും ഇതുവരെ മര്യാദക്ക് ഒരു പൂവ് പോലും വരക്കാന്‍ പറ്റീട്ടില്ല;' ആരാധകന് അഭിനന്ദനവുമായി ജയസൂര്യ

തങ്ങളുടെ അസാമാന്യമായ പ്രതിഭകൊണ്ട് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന ധാരാളം കലാകാരന്‍മാര്‍ നമുക്കു ചുറ്റുമുണ്ട്. ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളും ചായക്കൂട്ടുകളില്‍ വിരിയുന്ന മനോഹര ചിത്രങ്ങളും നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ വേണ്ടത്ര പ്രോത്സാഹനമോ പിന്തുണയോ ലഭിക്കാത്തതുകൊണ്ട് തന്നെ അവര്‍ പലപ്പോഴും ആരാലും അറിയപ്പെടാതെ പോവുകയാണ് പതിവ്.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ അങ്ങനെ അറിയപ്പെടാതെ പോകുന്ന കലാകാരന്‍മാരെ ലോകം തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ട് സ്വന്തം കഴിവുകള്‍ ഫോസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും പങ്കുവെക്കുക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ തന്‍റെ ചിത്രം കണ്ണ് മറച്ച് എതിര്‍ ദിശയില്‍ ക്യാന്‍വാസ് തിരിച്ചുപിടിച്ച് വരക്കുന്ന ഒരു ആരാധകന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര താരം ജയസൂര്യ. ഷുഹൈബ് എന്ന കലാകാരനാണ് താരത്തിന്‍റെ ചിത്രം വരച്ചത്.

View this post on Instagram

ഇവിടെ കണ്ണ് തുറന്ന് വെച്ചിട്ടും , ഇതുവരെ മര്യാദക്ക് ഒരു പൂവ് പോലും വരക്കാൻ പറ്റീട്ടില്ല.... ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ ....😘😘😘 Love you man ❤️❤️❤️ @stencilz4u

A post shared by actor jayasurya (@actor_jayasurya) on

''ഇവിടെ കണ്ണ് തുറന്ന് വെച്ചിട്ടും ഇതുവരെ മര്യാദക്ക് ഒരു പൂവ് പോലും വരക്കാന്‍ പാറ്റീട്ടില്ല..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യ..... Love you man'' ഈ അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കണ്ണ് മൂടിക്കെട്ടിയ ശേഷം ക്യാന്‍വാസ് എതിര്‍ ദിശയില്‍ പിടിച്ച് നിമിഷനേരം കൊണ്ടാണ് ഷുഹൈബ് ചിത്രം വരച്ചത്.