LiveTV

Live

Entertainment

ഇത് സംവിധായകന്‍ പത്മരാജന്‍ അല്ല

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്



ഇത് സംവിധായകന്‍ പത്മരാജന്‍ അല്ല

ഈ ചിത്രം കണ്ടാല്‍ ആരുമൊന്നും സംശയിച്ചുപോകും അനശ്വര സംവിധായകന്‍ പത്മരാജന്‍ ആണോ എന്ന്. അല്ലെന്ന് പറയാന്‍ ഒരു കാരണവുമില്ലതാനും. യുവനടന്‍ സിജു വില്‍സനാണ് പത്മരാജന്‍ ലുക്കിലെത്തി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കട്ടത്താടിയും എന്തിന് പത്മരാജന്‍റെ അതേ പാതി മയങ്ങിയ ആര്‍ദ്രമായ കണ്ണുകളോടെയാണ് സിജുവിന്‍റെ ലുക്ക്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

 വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍
Also Read

വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍

ആരാധകര്‍ രണ്ടും കയ്യും നീട്ടിയാണ് പുതിയ പത്മരാജനെ സ്വീകരിച്ചിരിക്കുന്നത്. ശരിക്കും പപ്പേട്ടനെ പോലെയുണ്ടെന്നും പത്മരാജന്‍ റീലോഡഡ് എന്നുമാണ് ചിലരുടെ കമന്‍റ്. ഒറ്റ നോട്ടത്തില്‍ പത്മരാജനെന്നേ ആരും പറയൂ എന്നും പത്മരാജന്‍റെ അപൂര്‍വ്വ ചിത്രമായിരിക്കുമെന്നാണ് കരുതിയെന്നുമാണ് മറ്റ് കമന്‍റുകള്‍.

സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്
Also Read

സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്

മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ സിനിമയിലെത്തിയ നടനാണ് സിജു വില്‍സണ്‍. പ്രേമത്തിലെ ജോജോ എന്ന കഥാപാത്രമാണ് സിജുവിനെ ശ്രദ്ധേയനാക്കിയത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ നായകനായും സിജു തിളങ്ങി. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, ഇന്നു മുതല്‍, വരയന്‍ എന്നിവയാണ് സിജുവിന്‍റെ പുതിയ ചിത്രങ്ങള്‍.