LiveTV

Live

Entertainment

സീ യൂ സൂണിന് ശേഷം ഇരുളുമായി ഫഹദ്; ബോളിവുഡിലെ പരിചയം മലയാളത്തില്‍ പയറ്റാന്‍ നസീഫ്

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ തുംമ്പഡ്, ന്യൂട്ടണ്‍ എന്നീ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീ യൂ സൂണിന് ശേഷം ഇരുളുമായി ഫഹദ്; ബോളിവുഡിലെ പരിചയം മലയാളത്തില്‍ പയറ്റാന്‍  നസീഫ്

കോവിഡ് പ്രതിന്ധിയില്‍ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ പരീക്ഷണ ചിത്രം സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി അടുത്ത ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാ രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ 'ഇരുള്‍' എന്ന് പേരിട്ട ചിത്രം ഇടുക്കി കുട്ടിക്കാനത്താണ് ആരംഭിച്ചത്. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ തുംമ്പഡ്, ന്യൂട്ടണ്‍ എന്നീ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസീഫിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ഇരുള്‍. ക്യാമറ- ജോമോൻ ടി ജോൺ. പ്രൊജക്ട് ഡിസൈനർ-ബാദുഷ.

#Irul Shooting Started at Kuttikkanam 🙂 #AntoJosephFilmCompany #PlanJStudio #FahadhFaasil #SoubinShahir #DarshanaRajendran #NaseefYouseph #JomonTJohn #Badusha

Posted by Anto Joseph on Tuesday, September 15, 2020

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ജോമോൻ ടി ജോണും ഷമീർ മുഹമ്മദും നിര്‍മിക്കുന്ന ചിത്രമാണ് ഇരുള്‍. മാലിക് എന്ന സിനിമക്ക് ശേഷം ആന്റോ ജോസഫ് നിര്‍മ്മാതാവാകുന്ന അടുത്ത ഫഹദ് ചിത്രവുമാണ് ഈ ചിത്രം.

സമ്പൂര്‍ണമായും കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചിത്രീകരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.