LiveTV

Live

Entertainment

കാത്തിരുന്ന റഫിയെത്തി; ആനന്ദ മഹീന്ദ്രയെ അതിശയിപ്പിച്ച കോഴിക്കോട്ടുകാരന്‍റെ പാട്ട്

നമ്മള്‍ കാലങ്ങളായി കാത്തിരിക്കുകയായിരുന്നു..പുതിയൊരു മുഹമ്മദ് റഫിക്കായി. ആ കാത്തിരിപ്പിന് വിരാമമായെന്ന് തോന്നുന്നു

കാത്തിരുന്ന റഫിയെത്തി; ആനന്ദ മഹീന്ദ്രയെ അതിശയിപ്പിച്ച കോഴിക്കോട്ടുകാരന്‍റെ പാട്ട്

കണ്ണടച്ചിരുന്നു കേട്ടാല്‍ ഒരു വേള മുഹമ്മദ് റഫിയെന്ന് തോന്നിപ്പോകും. അത്ര സ്വര മാധുരി. അതിലുപരി റഫി സാബിന്‍റെ മാന്ത്രിക ശബ്ദത്തോടുള്ള സാമ്യം...പറഞ്ഞു വരുന്നത് സൌരവ് കിഷന്‍ എന്ന കോഴിക്കോടുകാരനെക്കുറിച്ചാണ്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ പാടി ആദ്യം മുതലെ സൌരവ് സംഗീതപ്രേമികളുടെ മനസ് കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും സൌരവ് ഒരു പൂങ്കുയിലിനെ പോലെ പാടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മഹീന്ദ്ര കമ്പനി ഉടമ ആനന്ദ മഹീന്ദ്രയുടെ കാതുകളെ പോലും കീഴടക്കിയിരിക്കുകയാണ് സൌരവിന്‍റെ പാട്ട്. കോഴിക്കോടുകാരന്‍റെ പാട്ട് കേട്ട് ആനന്ദ് ഗായകനെ അഭിനന്ദിക്കാനും മറന്നില്ല.

'' നമ്മള്‍ കാലങ്ങളായി കാത്തിരിക്കുകയായിരുന്നു..പുതിയൊരു മുഹമ്മദ് റഫിക്കായി. ആ കാത്തിരിപ്പിന് വിരാമമായെന്ന് തോന്നുന്നു. എനിക്കീ വീഡിയോ ഓഫ് ചെയ്യാനെ തോന്നുന്നില്ല'' എന്നാണ് സൌരവിന്‍റെ ഗാനം റീ ട്വീറ്റ് ചെയ്തു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. സൌരവ് പാടിയ തേരീ ആംഖോം എന്ന പാട്ടാണ് മഹീന്ദ്രയുടെ മനസ് കീഴടക്കിയത്.

കോഴിക്കോടന്‍ സന്ധ്യകളിലെ മുഹമ്മദ് റഫി സംഗീത പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സൌരവ്. ചെറുപ്പം മുതലെ കോഴിക്കോട്ടെ സംഗീത് മിലന്‍ എന്ന സംഗീത കൂട്ടായ്മയിലും മുഹമ്മദ് റഫി ഫൌണ്ടേഷന്‍റെ പരിപാടികളിലും സ്ഥിരമായി പാടാറുണ്ട്. സൌരവിനെ ഛോട്ടാ റഫി എന്ന വിശേഷിപ്പിച്ചത് പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സനായിരുന്നു.