LiveTV

Live

Entertainment

പ്രിയ വാര്യര്‍ പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന്

കന്നി ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു.

പ്രിയ വാര്യര്‍ പാടി അഭിനയിച്ച
ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന്

കന്നി ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അശോകന്‍ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്നത്. പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ്. പ്രമോ സോങ്ങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടന്‍ പുറത്തിറങ്ങും. ഗാനരചന നൗമാന്‍ മേമന്‍, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍